#അഷിതയുടെ_കത്തുകൾ
കത്തുകൾ എന്ന് കേൾക്കുമ്പോത്തന്നെ പച്ചയും വെള്ളയുമിട്ട് ഒരു നാലാം ക്ലാസ്സുകാരിയായി ഉണ്ണിത്താൻ സാറിനടുത്തേക്ക് മനസ് പാഞ്ഞെത്തുന്നു..
നല്ല ഉയരമുള്ള മക്കുത്താടിയുള്ള മെലിഞ്ഞ
കണ്ണടവച്ച ഞങ്ങടെ സ്വന്തം സർ.. staff റൂമിൽ നിന്നിറങ്ങി വരാന്തയിലൂടെ സാർ വരുമ്പോൾ തന്നെ മുക്കാൽ ഉയരമുള്ള ചുവരിനും മുകളിലായി ആ തല കാണാനാകും.. ചിരിച്ചു ആസ്വദിച്ചുള്ള ഒരു വരവാണ്..
കൈയിൽ വടി ഉണ്ടെങ്കിലും ഞങ്ങൾക്ക് തീരെ പേടിയില്ല.സാർ ക്ലാസ്സിലെത്തിക്കഴിയുമ്പോ ഒരാഘോഷമാണ്.കുസൃതികൾക്ക് അടി തരാനായുമ്പോ ക്ലാസ്സിലൂടെയുള്ള ഓട്ടവും വേദനിക്കാത്ത അടിയും ഒപ്പമുള്ള പൊട്ടിച്ചിരികളുമൊക്കെ മനസിലേക്ക് എത്തുന്നു..
നല്ല ചുട്ട അടി തരുന്നവരും ഉണ്ടായിരുന്നു. Padmakumari Kv ❤️ (ഒരാൾ ഈ പരിസരത്തു തന്നെ ഉണ്ട്☺️).. ബെഞ്ചിൽ കയറ്റി നിർത്തി ഒരു കൈ കൊണ്ട് പാവാട ഒരു വശത്തേക്ക് ഒതുക്കി കാൽവണ്ണയിലേക്ക് പ്ലച്ചോ പ്ലാച്ചൊന്ന് അടിക്കുന്നവർ.. (😍ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം.അതു കൊണ്ട് മാത്രം ഗുണനപ്പട്ടിക അന്നേ പച്ചവെള്ളം )
പക്ഷേ സാർ വേഗം സ്ഥലം മാറിപ്പോയി.. സാധാരണ ഞങ്ങളുടെ കൂട്ടുകാർ സ്കൂൾ മാറി പോകുമ്പോൾ ഹൃദയം പറിച്ചു കൊടുക്കും പോലെ ബുക്കിലെ പേപ്പർ വലിച്ചു കീറി കൈനിറയെ കൊടുത്തു വിടുന്ന ഒരാചാരമുണ്ടായിരുന്നു. സാറിനെയും ഞങ്ങൾ അങ്ങനെ തന്നായിരിക്കും യാത്രയാക്കിയത്.
സ്കൂൾ മാറിപ്പോയതിന് ശേഷം സാർ ഞങ്ങൾക്ക് 🌿 കത്തെഴുതാൻ 🌿തുടങ്ങി. മൂന്നാലു പേർക്ക് ചേർന്ന് ഒരു കത്ത്. ടീച്ചർ ഞങ്ങളെ അതു വായിച്ചു കേൾപ്പിക്കും. പിന്നെ ഒരാൾക്ക് തരും. അടുത്ത കത്ത് അടുത്തയാൾക്ക്. അങ്ങനെ പോകും. ഒരു കത്ത് എനിക്കും കിട്ടി. നീല നിറമുള്ള ഇൻലൻഡിൽ. അമിത ഉപയോഗം കാരണമായിരിക്കും മടക്കുകൾ കീറി കീറി വീട്ടിലെ ആ ഷെൽഫിൽ ബൈബിളിനകത്ത് അതു കുറേക്കാലം ഉണ്ടായിരുന്നു.
ഉണ്ണിത്താൻ സാറും സ്നേഹവും കത്തുകളും ഒക്കെ ചേർന്ന് മനസ്സിൽ ഒന്നാന്തരം ഒരോർമ്മ സെറ്റായി.
അഷിതയുടെ കത്തുകൾ കൈയിലെത്തിയപ്പോ മനസ് പഴയ നനവുകളെ തേടിയെത്തി..
ശരിക്കും ഈ കത്തെഴുത്തും കാത്തിരിപ്പും ഭയങ്കര സംഭവം തന്നാടെ.നമ്മുടെ തലമുറക്ക് കൈവിട്ടു പോയി. വെറുതെ ഇഷ്ടമുള്ളൊരാൾക്ക് അയച്ചില്ലെങ്കിലും ഒന്ന് എഴുതി നോക്ക്. Feel വേറെ ലെവെലായിരിക്കും ... 🥰
അഷിതയുടെ കത്തുകളിലേക്ക് ഇറങ്ങുന്നു...
മാധവിക്കുട്ടി, ഗ്രേസി, പാർവതി, സുജാത ടീച്ചർ..... എന്നിങ്ങനെ കുറെ പേർക്ക് അഷിത കുറിച്ച സ്നേഹാക്ഷരങ്ങൾ...
ഗ്രേസിയുടെ ആകാശത്തിൽ ഒരു തരിപോലുമില്ലാതെ സർവത്ര നക്ഷത്രങ്ങൾ വാരിവിതറിയത് കണ്ടു തുടങ്ങുന്നു....
❤️"എനിക്ക് കാർഡിനെക്കാൾ ഇഷ്ടം ഇൻലൻഡാണ്-ഇതിലെഴുതുമ്പോ തോന്നും ആകാശനീലിമയിലാണ് ഞാൻ എഴുതുന്നതെന്ന്-
കത്തു കിട്ടുമ്പോ വിചാരിക്കും, ഈശ്വരാ, ആരാ എനിക്ക് ഒരു കീറ് ആകാശം സ്വന്തമായി അയച്ചു തന്നിരിക്കുന്നത് എന്ന്. "❤️
അഷിത
