Monday, 14 September 2020

എന്റെ ഇടം❤️🌿

പത്തു വർഷങ്ങൾക്ക് മുൻപാണ് ഇങ്ങനെ എനിക്കായി ഒരു ടേബിളും അതിലിങ്ങനെ ഇത്തിരി പച്ചയും ഒരു മയിപ്പീലി തുണ്ടും ഒക്കെ ഉണ്ടായിരുന്നത്... 

കൃത്യമായി പറഞ്ഞാൽ കല്യാണം കഴിയുന്നതിനു തൊട്ട് മുൻപ് വരെ.. കഴിഞ്ഞു വന്നപ്പോഴേക്കും എന്റെ മുറിയും ടേബിളും കട്ടിലും എല്ലാം എന്റെ sisu കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു.. 

പുസ്തകങ്ങളൊക്കെ വലിയൊരു ബോക്സിനുള്ളിലാക്കി ആരും ശല്യപ്പെടുത്താത്ത ഇടം നോക്കി  അടക്കം ചെയ്തു.. 

പിന്നെ.... അങ്ങനെ... അങ്ങനെ.... എങ്ങനെയോ... ഒക്കെ അങ്ങ് പോയി...... 

ഇപ്പൊ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്... മോന്റെ study റൂമിന്റെ ഒരു കോണിൽ.. പുസ്തകങ്ങൾ നല്ല oxygen ശ്വസിക്കാൻ തുടങ്ങിരിക്കുന്നു... 

പിന്നെ തുറന്നിട്ട ജാലകം... അതിലൂടെ കാണുന്ന ആകാശം.. ഈ ഇത്തിരി പച്ച... ❤️

പൂമ്പാറ്റകളും തുമ്പിയും മഴയും കാറ്റും ഒക്കെ പറന്നു വരട്ടേന്ന്.... 

അവരിങ്ങട് വരുമ്പോ വല്ലപ്പോഴും ഞാനും അങ്ങട് പോകാതെ പറ്റില്ലാല്ലോ... ല്ലെ... 🍁🥰

#അഷിതയുടെ_കത്തുകൾ

 #അഷിതയുടെ_കത്തുകൾ  കത്തുകൾ എന്ന് കേൾക്കുമ്പോത്തന്നെ പച്ചയും വെള്ളയുമിട്ട് ഒരു നാലാം ക്ലാസ്സുകാരിയായി ഉണ്ണിത്താൻ സാറിനടുത്തേക്ക് മനസ് പാഞ്ഞെ...